കരിമ്പട്ടികയില്‍പെട്ട കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കി, സില്‍വര്‍ ലൈനില്‍ ആരോപണം

തിരുവനന്തപുരം- സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  അഴിമതി ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഫ്രഞ്ച് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ കമ്മീഷന്‍ കൈപറ്റിയിട്ടുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപാട് നടത്തിയതായും അദ്ദേഹം ആരോപിച്ചു.

സില്‍വര്‍ലൈനിന് സര്‍വേ നടത്തിയതിലും അദ്ദേഹം അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്. കരിമ്പട്ടികയില്‍പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അഞ്ച് ശതമാനമാണ് കമ്പനിയുടെ കമ്മീഷന്‍. പദ്ധതിക്ക് വിദേശ വായ്പ കിട്ടാന്‍  സാധ്യതയില്ലാത്തതുകൊണ്ട് തന്നെ ഭൂമി തിടുക്കത്തില്‍ ഏറ്റെടുത്ത് അവ പണയം വെക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

Latest News