Sorry, you need to enable JavaScript to visit this website.

മനസ്സ് മടുത്ത് പദ്മജ, ചിലതൊക്കെ പരസ്യമായി പറയും


കൊച്ചി- രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പദ്മജ വേണുഗോപാല്‍, തന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ പദ്മജ ഫെയ്‌സുബുക്കില്‍ പരിതപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ് ..

എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല...

എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..

 

Latest News