Sorry, you need to enable JavaScript to visit this website.

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ വിലക്കില്ല-ശശി തരൂർ

തിരുവനന്തപുരം- സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തനിക്ക് ആരും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണെന്നും അതിൽ ചിന്തകൾ പങ്കുവെക്കുന്നതിൽ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു. ജനാധിപത്യത്തിൽ വിരുദ്ധചേരിയിലുള്ളവർ തമ്മിൽ സംവാദമാകാമെന്നും വിലക്കിയാൽ സോണിയ ഗാന്ധിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ശശിതരൂർ പറഞ്ഞു. 
ഏപ്രിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂർ, രമേശ് ചെന്നിത്തല, കെ.വി തോമസ് എന്നിവരെ ക്ഷണിച്ചിരുന്നു. സിൽവർ ലൈനിനെതിരെ കോൺഗ്രസ് സമരം പ്രഖ്യാപിച്ച സഹചര്യത്തിൽ ഇവരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് നീരസമുണ്ടാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു.
 

Latest News