Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി വിജയന്റെ പോലീസ് സമരഭൂമിയിൽ വന്നുപോകരുത്, മുന്നറിയിപ്പുമായി കെ. സുധാകരൻ

തിരുവനന്തപുരം- കല്ല് പിഴുതെറിഞ്ഞാൽ പദ്ധതിയില്ലാതാകുമോയെന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇതുപോലൊരു ജന വിരുദ്ധ പദ്ധതിയുമായി വന്നാൽ കല്ല് മാത്രമല്ല, കൊണ്ടുവന്ന പ്രസ്ഥാനത്തെയും ഈ മണ്ണിൽ നിന്ന് ജനം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരൻ പറഞ്ഞു. 
കെ. റെയിലിൽ ജനങ്ങൾ സ്വമേധയാ നടത്തിയ പ്രതിരോധം സമാനതകളില്ലാത്തതാണ്. പിഞ്ചുമക്കളുടെ മുമ്പിൽ അവരുടെ ഏറ്റവും വലിയ ആശ്രയങ്ങളായ അച്ഛനമ്മമാരെ മർദ്ദിക്കുന്ന  മനുഷ്യത്വരഹിത ദൃശ്യങ്ങൾ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയന്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. 
സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും  പ്രതികരിക്കാതെ മൗനം നടിക്കാൻ  കമ്യൂണിസ്റ്റുകളായി അധ:പതിച്ചിട്ടില്ല കോൺഗ്രസുകാർ. സമരം കോൺഗ്രസ് പൂർണമായി ഏറ്റെടുക്കുകയാണ്. ഈ  മണ്ണിൽ, ജനങ്ങളുടെ നെഞ്ചിൽ, അവരുടെ സ്വപ്നങ്ങൾക്ക് മീതെ നിങ്ങൾ നാട്ടിയ  ഒരു കല്ല് പോലും അവശേഷിക്കില്ല.  ഈ നാടിന് വേണ്ടി ഞങ്ങൾ അത് പിഴുതെറിഞ്ഞിരിക്കും.
അമ്മമാരുടെയും സഹോദരിമാരുടെയും മേൽ കൈവെക്കാനായി സി.പി.എം ഗുണ്ടകളായി അധ:പതിച്ച  പിണറായി വിജയന്റെ പോലീസ്  സമരഭൂമിയിൽ വന്നു പോകരുത്. ഈ വിഷയത്തിൽ ജന വിരുദ്ധ നിലപാടുമായി മുമ്പോട്ട് പോകുന്ന പിണറായി വിജയനും പോലീസിനുമുള്ള  താക്കീതായി തന്നെ കണക്കാക്കിക്കോളൂ. ഈ നാടിന്റെ നെഞ്ചകം പിളർത്തി, ഒരു ജനതയുടെ കണ്ണുനീർ വീഴ്ത്തി, സ്വസ്ഥതയും സമാധാനവും തച്ചുടച്ച് ,കോടികൾ കമ്മീഷൻ കൊയ്യാനുള്ള പിണറായി വിജയന്റെ അഴിമതി റയിൽ കേരള മണ്ണിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിക്കില്ലെന്നും സുധാകരൻ പറഞ്ഞു. 

Latest News