റിയാദ് - രണ്ടു വർഷം നീണ്ട ഇടവേളക്കു ശേഷം സൗദിയിലെ സ്‌കൂളുകൾ നാളെ മുതൽ പഴയ പോലെ സാമൂഹിക അകലമില്ലാതെ പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കും. ക്ലാസുകളിലും നമസ്‌കാര സമയത്തും വേനൽക്കാല, വേനൽക്കാലേതര ആക്ടിവിറ്റികളിലും നാളെ മുതൽ വിദ്യാർഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല.
നാളെ മുതൽ സ്‌കൂളുകളിൽ രാവിലെയുള്ള അസംബ്ലിയും പുനരാരംഭിക്കും. സ്‌കൂളുകളിലെ കാന്റീനുകളും പ്രവർത്തിക്കും. ഫിസിക്കൽ എക്‌സർസൈസുകളും പുനരാരംഭിക്കും. 12 ഉം അതിൽ കൂടുതലും പ്രായമുള്ള വിദ്യാർഥികൾ വാക്‌സിൻ പൂർത്തിയാക്കണമെന്ന വ്യവസ്ഥ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.