കണ്ണൂരിൽ നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ-അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നഴ്സ് തൂങ്ങി മരിച്ച നിലയിൽ. പയ്യന്നൂർ പാടിയോട്ടുചാൽ ചന്ദ്ര വയലിലെ രാഖിയെ (23) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിനകത്തുള്ള ദന്തൽ കോളേജിന് സമീപത്തെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ചത്. രാത്രി ഡ്യൂട്ടിയിൽ കയറേണ്ട രാഖിയെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന സഹനഴ്‌സുമാർ  നോക്കിയപ്പോഴാണ് റൂമിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്.  പത്ത് ദിവസം മുമ്പാണ് രാഖി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചത്. ബെന്നി - മിനി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ അനഘ, റോജ. ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

Latest News