അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 102 വയസുകാരന്  പതിനഞ്ച് വര്‍ഷം കഠിന തടവ് 

ചെന്നൈ- അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102 വയസ്സുകാരനായ മുന്‍ പ്രധാനാധ്യാപകനു 15 വര്‍ഷം തടവ് വിധിച്ചു. 10 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെയാണിത്. പെണ്‍കുട്ടിക്കു നഷ്ടപരിഹാരമായി 45000 രൂപ നല്‍കണം. 5000 രൂപ പിഴയും ചുമത്തി. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നു വിരമിച്ച കെ.പരശുരാമനാണു പ്രതി. ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോള്‍ 2018 ജൂലൈയിലാണു കേസിന് ആസ്പദമായ സംഭവം. മുന്‍ പ്രധാന അധ്യാപകന്‍ വീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുന്ന പരിപാടിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണിത്. ഇത്തരമൊരു വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കേയാണ് ബാലിക കലശലായ വയറുവേദനയെ കുറിച്ച് വീട്ടുകാരോട് പരാതിപ്പെട്ടത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുടമയായ അങ്കിള്‍ പീഡിപ്പിച്ച കാര്യം പുറത്തറിയുന്നത്. 
 

Latest News