Sorry, you need to enable JavaScript to visit this website.

ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ; ഡ്രിൽ നടത്തുന്നു

തിരുവനന്തപുരം- തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതായും അവർ മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ഇത്തരം പ്രവൃത്തികൾ തടയുന്നതിന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡെപ്യുട്ടി ദേവസ്വം കമ്മീഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, അഡ്മിനിസ്ട്രറ്റീവ് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി 2021 മാർച്ച് 30 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലും ഇത്തരം പ്രവൃത്തികൾ തടയാൻ ക്ഷേത്രഭരണാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുരുവായൂർ, കൊച്ചിൻ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത് വരെ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
 

Latest News