Sorry, you need to enable JavaScript to visit this website.

ചലച്ചിത്രോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന

തിരുവനന്തപുരം- രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ഭാവന എത്തുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഭാവനയുടെ വരവിനെ ഹർഷാരവത്തോടെയാണ് ജനം സ്വാഗതം ചെയ്തത്. അനുരാഗ് കശ്യപാണ് മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
 

Latest News