ഒരു വര്‍ഷം മുമ്പ് കാണാതായ മോഡലിന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍; കാമുകന്‍ അറസ്റ്റില്‍

മോസ്‌കോ- ഒരു വര്‍ഷം മുമ്പ് അപ്രത്യക്ഷയായ റഷ്യന്‍ മോഡലായ ഗ്രെറ്റ വെഡ്‌ലറുടെ മൃതദേഹം അഴുകിയ നിലയില്‍  സ്യൂട്ട്‌കേസില്‍ കണ്ടെത്തി.  
ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുന്‍കാമുകനായ ദിമിത്രി കോറോവിനെ പോലീസ് അറസ്റ്റ് ചെയ്തു.  പണം സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് കൊറോവിന്‍ കുറ്റസമ്മതം നടത്തി. റഷ്യന്‍ പ്രസിഡന്റ് പുടിനെതിരായ വിമര്‍ശനത്തിലൂടെ ഗ്രെറ്റ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.

ഗ്രെറ്റയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം ഹോട്ടല്‍മുറിക്കുള്ളില്‍ സൂക്ഷിച്ചു. ഈ സമയത്ത് പ്രതി കൊറോവിനും ഇവിടെയാണു കഴിഞ്ഞത്. തുടര്‍ന്ന് കൊറോവിന്‍ ഗ്രെറ്റയുടെ മൃതദേഹം പുതുതായി വാങ്ങിയ ഒരു സ്യൂട്ട്‌കേസിലാക്കി  450 കിലോമീറ്റര്‍ അകലെയുള്ള  ലിപെറ്റ്‌സ്‌കില്‍ എത്തിച്ച ശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ചു. ഒരു വര്‍ഷത്തോളം  കാറില്‍ അഴുകിയ മൃതദേഹം കഴിഞ്ഞ ദിവസമാണ്  കണ്ടെത്തിയത്.

ഗ്രെറ്റയുടെ കൊലയ്ക്കു ശേഷം ആളുകള്‍ സംശയിക്കാതിരിക്കാനായി അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പഴയ ചിത്രങ്ങള്‍ കൊറോവിന്‍ ഇടക്കിടെ പോസ്റ്റ് ചെയ്തിരുന്നു.

 

Latest News