Sorry, you need to enable JavaScript to visit this website.

മെട്രോ നിര്‍മാണത്തില്‍  പിശകുപറ്റി- ഇ. ശ്രീധരന്‍

തൃശൂര്‍- കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇ ശ്രീധരന്‍ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി സമ്മതിച്ചത്.
പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കും. എങ്ങനെ പിശകുവന്നെന്ന് വ്യക്തമല്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും.തൂണിന് അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. എല്‍ആന്‍ഡ്ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മ്മാണ ജോലികള്‍ നടക്കുക. നിലവില്‍ പില്ലറിന്റെ അടിത്തറ  ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Latest News