വളാഞ്ചേരി-കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍ നിന്നു തീപിടിച്ചു. വളാഞ്ചേരി പട്ടാമ്പി റോഡില്‍ കാറിന്റെ റിപ്പയറിംഗ് പണിയിലായിരുന്നു യുവാവ്. ബോണറ്റ് തുറന്നു വാഹനം നന്നാക്കുന്നതിനിടെയാണ് ബോണറ്റിനുള്ളില്‍ നിന്നു തീപടര്‍ന്നത്. തീ യുവാവിന്റെ തലയിലേക്കാണ് പടര്‍ന്നത്. എന്നാല്‍ യുവാവ് പരിഭ്രമമില്ലാതെ കൈകൊണ്ടു തന്നെ തീയണക്കാന്‍ ശ്രമിച്ചതു വലിയ ദുരന്തമൊഴിവാക്കി. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയം രക്ഷനേടിയിരുന്നു. തീ പിടിക്കുന്നതിന്റെയും യുവാവ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ തൊട്ടടുത്ത കടയിലെ സി.സി
ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.






