Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്തി

ഗാന്ധിനഗര്‍ - 2022-23 അധ്യയന വര്‍ഷം മുതല്‍ ഗുജറാത്തില്‍ 6 മുതല്‍ 12 വരെ ക്ലാസുകളില്‍ ഭഗവദ്ഗീത സ്‌കൂള്‍ സിലബസിന്റെ ഭാഗമായിരിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍  നിയമസഭയില്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ വകുപ്പിനുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി ജിതു വഗാനിയാണ് പ്രഖ്യാപനം നടത്തിയത്.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളും തത്വങ്ങളും അവതരിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം അവതരിപ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണെന്ന് മന്ത്രി പറഞ്ഞു.  ആധുനികവും പുരാതനവുമായ സംസ്‌കാരം, പാരമ്പര്യങ്ങള്‍, വിജ്ഞാന സമ്പ്രദായങ്ങള്‍ എന്നിവയാണ് ഇതിലൂടെ പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുരാതന ഹിന്ദുഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും തത്വങ്ങളും എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് വഗാനി  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News