പെഗാസസ് ബംഗാളിലുമെത്തി, സ്ഥലം വിട്ടോളാന്‍ പറഞ്ഞു- മമത

കൊല്‍ക്കത്ത- പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും സമീപിച്ചിരുന്നെന്നും എന്നാല്‍ അവരുടെ സേവനം നിരാകരിച്ചുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.

എന്‍.എസ്.ഒ ഗ്രൂപ്പ് നാലഞ്ചു വര്‍ഷം മുമ്പ് പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വില്‍ക്കാനായി പശ്ചിമ ബംഗാള്‍ പോലീസ് ഡിപ്പാര്‍ട്മെന്റില്‍ എത്തിയിരുന്നു. 25 കോടി രൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ സ്ഥലംവിട്ടോളാന്‍ പറഞ്ഞു.

പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിരന്തര വിമര്‍ശനമാണ് മമത ഉന്നയിച്ചിരുന്നത്. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest News