25 കോടി രൂപയ്ക്ക് പെഗസസ് ഓഫര്‍ ചെയ്തു, വാങ്ങിയില്ലെന്ന് മമതയുടെ വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത- കേന്ദ്ര സര്‍ക്കാര്‍ ഉന്നതര്‍ക്കെതിരെ പ്രയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന ഇസ്രായിലി ചാര സോഫ്റ്റ് വെയര്‍ പെഗസസ് വാങ്ങാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 25 കോടി രൂപയ്ക്ക് ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ വാങ്ങിയില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചാരപ്പണി നടത്താന്‍ സ്‌പൈവെയര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. 

അവര്‍ മെഷീനുകളുമായി ഞങ്ങളുടെ പോലീസ് വകുപ്പിനെയാണ് സമീപിച്ചത്. അഞ്ച് വര്‍ഷം മുമ്പ് 25 കോടി രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. അത് എന്റെ അടുക്കലെത്തി. ഇത്തരം മെഷീനുകള്‍ വേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു- മമത പറഞ്ഞു. ഇവ രാഷ്ട്രീയ കാര്യങ്ങള്‍ക്കും വേണ്ടിയും ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരേയുമാണ് ഉപയോഗിച്ചത്, ഇത് അസ്വീകാര്യമാണെന്നും അവര്‍ പറഞ്ഞു.

Latest News