മൊത്തവിപണി ഒരു ക്ലിക് മാത്രം അകലെ.1800 ലേറെ ബ്രാൻഡുകളും 30,000 ത്തിലേറെ ഉൽപന്നങ്ങളും
സൗദി അറേബ്യയിലെ മൊത്തവിപണി റീട്ടെയിൽ വ്യാപാരികളുടെ വിരൽ തുമ്പിലെത്തിച്ചിരിക്കയാണ് സാരി മൊബൈൽ ആപ്ലിക്കേഷൻ.
ഗ്രോസറി കടകൾ, കഫ്റ്റീരിയകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളടക്കമുള്ള ഉൽപന്നങ്ങൾക്കായി മൊത്തവിപണി തേടിപ്പോകുക അനിവാര്യമാണ്. എന്നാൽ വ്യാപാരികൾക്ക് മൊത്തവിപണയിലേക്ക് പോകാതെ തന്നെ അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുകയണ് സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന ഈ ആപ്.

മുഹമ്മദ് അൽ ദോസരിയും ഖാലിദ് അൽ സിയാരിയും
റീട്ടെയിൽ വ്യാപാരികൾക്ക് സൗകര്യപ്രദവും കൂടുതൽ എളുപ്പവുമായ പരിഹാരമാണ് ഇതുവഴി ലഭ്യമായിരിക്കുന്നത്. റീട്ടെയിൽ വ്യാപാരികൾ വർഷങ്ങളായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട് പരിഹാരമാണിതെന്ന് സാരി കമ്പനി അവകാശപ്പെടുന്നു.
കരീം ഓൺലൈൻ ടാക്സി സർവീസ് ജനറൽ മാനേജരായിരുന്ന മുഹമ്മദ് അൽ ദോസരിയും ഖാലിദ് അൽ സിയാരിയും ചേർന്ന് 2018 ലാണ് സാരി കമ്പനി സ്ഥാപിച്ചത്. മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യാപരികൾക്ക് പുതിയ അനുഭവമാകുന്ന തരത്തിൽ മൊത്തവിപണിയെ മാറ്റിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഗ്രോസറി കടകൾ, കഫ്റ്റീരിയകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ചെറിയ ഓഫീസുകൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന മൊത്തവിപണന കേന്ദ്രമാണ് ഇപ്പോൾ സാരി. വിവിധ ബ്രാൻഡുകളുടെ നിർമാതാക്കളെയും മൊത്തവിതരണക്കാരെയും സാമ്പത്തിക പങ്കാളികളെയും മൊബൈൽ, വെബ് ആപ്ലിക്കേഷനുകളിലൂടെ ഇവിടെ ബന്ധിപ്പിക്കുന്നു.
ഉപഭോക്താക്കൾക്ക് ഇനിയും മൊത്തവിപണിയിലേക്ക് പോകേണ്ടിവരില്ലെന്നാണ് ഇതിനർഥം. സ്വന്തം കടയിലിരുന്നുകൊണ്ട് അവർക്ക് 1800 ബ്രാൻഡുകളും 30,000 ത്തിലേറെ ഉൽപന്നങ്ങളും ഏറ്റവും ആകർഷകമായ വിലയിൽ ഓർഡർ നൽകി വാങ്ങാം. ഇതിനായി ആകെ വേണ്ടത് സാരി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് തുറക്കുക മാത്രമാണ്. ശീതളപാനീയങ്ങൾ, മിഠായികൾ, സോസുകൾ, ജ്യൂസുകൾ തുടങ്ങി തുടങ്ങി വ്യത്യസ്ത ഉൽപന്നങ്ങളൊക്കെ ആപ് വഴി വാങ്ങിത്തുടങ്ങാം.
ദമാം, റിയാദ്, ജിദ്ദ എന്നീ മൂന്ന് പ്രധാന നഗരങ്ങളിലായി 500 ജീവനക്കാർ സാരി ഓഫീസുകളിൽ സേവന നിരതരാണ്. ഈജിപ്തിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. സൗദി അറേബ്യയിലെ 15 സിറ്റികളിലായി 40,000 ഉപഭോക്താക്കൾ ഇന്ന് സാരിയെ ആശ്രയിക്കുന്നതായാണ് കണക്ക്.
ഗ്രോസറികൾ, കഫേകൾ, ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവക്കായി വ്യത്യസ്ത ഇനങ്ങളിൽ 1800 ബ്രാൻഡുകളും 30,000 ത്തിലേറെ ഉൽപന്നങ്ങളും സാരി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
ഒറ്റ കേന്ദ്രത്തിൽനിന്ന് ഒറ്റ ക്ലിക് വഴി വ്യാപാരികൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ ലഭിക്കുന്നു എന്നതിനു പുറമെ, സാരി അതിന്റെ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും നൽകുന്നു.
ആകർഷകമയ വിലയാണ് എന്നതിനു പുറമെ, സ്ഥിരമായി പ്രൊമോഷനുകൾ ലഭ്യമാക്കുന്നതിനാൽ ഉയർന്ന ലാഭം കരസ്ഥമാക്കാൻ കഴിയുന്നു. ആവശ്യമായ ഉൽപന്നങ്ങൾക്കു വേണ്ടി വിപണന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരുന്ന സമയം ലാഭിക്കാം.
ഓർഡർ നൽകാനും ഉൽപന്നങ്ങൾ സ്വീകരിക്കാനും എളുപ്പമായതിനാൽ വ്യാപാരികൾക്ക് ബിസിനസ് വളർച്ചക്ക് ആവശ്യമായ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. സാരി ഏർപ്പെടുത്തിയ ഇ-ഇൻവോയിസുകൾ ലളിതവും കൃത്യവുമായ കണക്കുകൾ ഉറപ്പു വരുത്തുന്നുവെന്നും പരാതികൾക്ക് ഉടൻ പരിഹാരം സാധ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. മുൻകൂർ തുക നൽകാതെ ക്രെഡിറ്റ് ഓർഡർ നൽകി വിതരണ സമയത്ത് കാഷ് നൽകാൻ സൗകര്യമുണ്ട്.
രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മൊബൈൽ നമ്പറും വാട്സ്ആപ്പും ഉൾപ്പെടുത്തുന്നതിനാൽ ആശയവിനിമയത്തിനും ഓർഡറുകളുടെ ഫോളോഅപ്പിനും സൗകര്യമുണ്ട്. ഏതു സമയത്താണോ ഉൽപന്നങ്ങൾ എത്തിക്കേണ്ടത് എന്നതിനനുസൃതമായി ഓർഡുറുകൾ സമയബന്ധിതമായി ഷെഡ്യൂൾ ചെയ്യുകയുമാകാം.
സാരിയിൽ ഇടപാട് ആരംഭിച്ച ശേഷം കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയുന്നതിനാൽ ഉപഭോക്താക്കൾ സംതൃപ്തരാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഗൂഗിൾ പ്ലേയിൽനിന്നോ ആപ് സ്റ്റോറിൽനിന്നോ സാരി ആപ് ഡൗൺലോഡ് ചെയ്യുന്നതോടെ മൊത്തവിപണി ഒരു ക്ലിക് മാത്രം അകലെയാകുകയാണ്. റമദാനിൽ റീട്ടെയിൽ വ്യാപാരികൾക്ക് വമ്പിച്ച ഓഫറാണ് സാരി നൽകുന്നത്. 1800 ലേറെ ബ്രാൻഡുകൾ നാലു ശതമാനം വരെ വിലക്കുറവിൽ വാങ്ങാനാണ് അവസരം. ആപ് ഡൗൺലോഡ് ചെയ്താൽ ഡിസ്കൗണ്ടിനായുള്ള കോഡുകളും യഥാസമയം കമ്പനിയിൽനിന്ന് ലഭിക്കും.






