ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് എഎപി എംപിയായി രാജ്യസഭയിലേക്ക്

ചണ്ഡീഗഢ്- പഞ്ചാബില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിനെ പാര്‍ലമെന്റ് അംഗമാക്കാന്‍ ആം ആദ്മി പാര്‍ട്ടി നീക്കം. ജലന്ദറില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റിയുടെ ചുമതലയും ഹര്‍ഭജന് എഎപി സര്‍ക്കാര്‍ നല്‍കുമെന്ന് റിപോര്‍ട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കായിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 

Latest News