ന്യൂയോർക്ക്-വിവിധ രാജ്യങ്ങളിൽ വീണ്ടും റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ജാഗ്രത കാണിച്ചില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്നും ഡബ്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഒരു മാസമായി കുറഞ്ഞുവരുന്ന കോവിഡ് രോഗം ഏഷ്യയിലും ചൈനയിലെ ജിലിൻ പ്രവിശ്യയിലും കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചില രാജ്യങ്ങളിൽ പരിശോധനയിൽ കുറവുണ്ടായിട്ടും ഈ വർദ്ധനവ് സംഭവിക്കുന്നു, അതിനർത്ഥം മഞ്ഞുമലയുടെ അഗ്രം മാത്രമാണ് കാണുന്നത് എന്നാണെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.






