കോവിഡിന്റെ പുതിയ വകഭേദം ഇസ്രായലില്‍ 

ടെല്‍അവീവ്- ലോകം കോവിഡിന്റെ നാലാം തരംഗം സംബന്ധിച്ച ആശങ്കയില്‍ കഴിയവേ ഇസ്രായലില്‍ പുതിയ വകഭേദം കണ്ടെത്തി. ഒമൈക്രോണ്‍ വകഭേദത്തിന്റെ  ബിഎ1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം.    ഇസ്രായലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍ന്റെ സാന്നിധ്യം കണ്ടെത്തിയത്. ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ചെറിയ പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പുതിയ വകഭേദത്തിലെ പ്രധാന രോഗ ലക്ഷണങ്ങള്‍. ചൈന, ഹോങ്കാംഗ് എന്നിവടങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയും മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ്. 
 

Latest News