Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ ഇ.ഡിക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം- സംസ്ഥാന പോലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക  വിഭാഗം രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിനായി പുതിയ 233 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.

ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും ഇനി അന്വേഷണച്ചുമതല ഉണ്ടായിരിക്കുക.

 

Latest News