Sorry, you need to enable JavaScript to visit this website.

ഉക്രൈനിലെ അധിനിവേശം റഷ്യ ഉടൻ അവസാനിപ്പിക്കണം-രാജ്യാന്തര കോടതി

ഹേഗ്- ഉക്രൈനിലെ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് ഹേഗിലെ രാജ്യാന്തര കോടതി ആവശ്യപ്പെട്ടു. ഉക്രൈൻ നൽകിയ പരാതിയിലാണ് കോടതിയുടെ ആവശ്യം. ഫെബ്രുവരി 24 മുതൽ ഉക്രൈനിൽ നടത്തുന്ന മുഴുവൻ സൈനിക നടപടികളും ഉടൻ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റഷ്യയുടെ പിന്തുണയുള്ള മറ്റ് സൈന്യങ്ങളും ഉക്രൈനിൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചുവെന്ന് റഷ്യ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
 

Latest News