ഉക്രൈന് 800 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ച് യു.എസ്

കീവ്-  റഷ്യന്‍ അധിനിവേശം നേരിടാന്‍ ഉക്രൈന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 800 ദശലക്ഷം ഡോളര്‍ സൈനിക സഹായം പ്രഖ്യാപിച്ചു. വിമാനവേധ മിസൈലുകളും ഡ്രോണുകളുമടക്കമുള്ള ആയുധങ്ങളും നല്‍കും. അമേരിക്കന്‍ സഹായം തേടി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി യു.എസ് കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു.
വിമാന നിരോധ മേഖല ആവശ്യം സെലന്‍സ്‌കി കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കുകയും റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

Latest News