തിരുവനന്തപുരം- വൻകിട ഉപഭോക്താക്കൾക്കുള്ള ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചത് കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടിയായി. ലിറ്ററിന് 27 രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 126 രൂപയാകും.
ഒരു ദിവസം രണ്ടര ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി വാങ്ങുന്നത്. നിലവിൽ വാങ്ങുന്നതിനേക്കാൾ 89 ലക്ഷം രൂപ അധികമായി ആവശ്യം വരും. ഒരു മാസത്തേക്ക് 26 കോടിയുടെ അധിക ബാധ്യത. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.






