ജപാനില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്യോ- ജപാനില്‍ തലസ്ഥാന നഗരമായ ടോക്കിയോയെ പിടിച്ചുലച്ച് ശക്തിയേറിയ ഭൂകമ്പമുണ്ടായി. ബുധനാഴ്ച രാത്രി 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പു നല്‍കിയതായി ജപാന്‍ മെറ്റിറോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ഫുകുഷിമ മേഖലയില്‍ തീരത്തോട് ചേര്‍ന്ന് സമുദ്രത്തില്‍ 60 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം. 

ടോക്യോ നഗരത്തിലെ ഏഴു ലക്ഷം വീടുകള്‍ ഉള്‍പ്പെടെ മൊത്തം 20 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായി. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടില്ല.
 

Latest News