ഫോണില്‍നിന്ന് കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളെന്ന് ദിലീപ്

കൊച്ചി- തന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് നടന്‍ ദിലീപ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണെന്നും  ദിലീപ് പറയുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് വിശദീകരിച്ചു.

തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവിരുദ്ധമായിരുന്നുവെന്നും ദിലീപ് പറയുന്നു. 2020 ഡിസംബര്‍ 26ന് തന്റെ വീട്ടിലെ ജോലി ദാസന്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇയാള്‍ 2021 ഓക്ടോബര്‍ 26 ന് ദീലിപിന്റെ വീട്ടില്‍ നടന്ന സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്നും സത്യവാങ്മൂലത്തി്# ദിലീപ് ചൂണ്ടിക്കാട്ടുന്നു. ദാസന്‍ വക്കീല്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഡ്വ. രാമന്‍പിള്ള കോവിഡ് ബാധിതനായി ക്വാറന്റൈനിലായിരുന്നു. ഈ വാദം സാധൂകരിക്കാന്‍ അഭിഭാഷകന്റെ കോവിഡ് സര്‍ട്ടിഫിക്കറ്റും ദിലീപ് ഹാജരാക്കി.

 

 

Latest News