Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയ സ്വാധീനം അവസാനിപ്പിക്കണം- സോണിയ

ന്യൂദല്‍ഹി- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രവണത ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവര്‍ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിന്റെയും മറ്റ് സോഷ്യല്‍ മീഡിയ ഭീമന്മാരുടെയും  സ്വാധീനവും ഇടപെടലും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ലോക്‌സഭയില്‍ പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് ഈ ആവശ്യം. ആരു അധികാരത്തിലിരുന്നാലും നമ്മുടെ ജനാധിപത്യവും സാമൂഹിക ഐക്യവും സംരക്ഷിക്കേണ്ടതുണ്ടെന്ന്് അവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവെന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ചോദിച്ചപ്പോഴാണ് സോണിയാ ഗാന്ധി കൂടുതല്‍ വിശദീകരിച്ചത്.
സീറോ അവറില്‍ വിഷയം ഉന്നയിച്ച അവര്‍, നമ്മുടെ സ്വകാര്യത ഹാക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വലിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി.  നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ ചുമതലപ്പെടുത്തുന്നവരും രാഷ്ട്രീയ വിശദീകരണത്തിന് ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള ആഗോള കമ്പനികളെ കൂടുതലായി ഉപയോഗിക്കുന്നു. ആഗോള സോഷ്യല്‍ മീഡിയ കമ്പനികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ അവസരമല്ല  നല്‍കുന്നതല്ലെന്ന് കാര്യം പലതവണ പൊതുശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 

Latest News