നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ്  അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു

ചണ്ഡിഗഡ്- പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് സദ്ദു ഉള്‍പ്പെടെയുള്ള അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് സിദ്ദു ഇന്ന് രാജി പ്രഖ്യാപിച്ചത്. ഇന്നലെയാണ് പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ പിസിസി അധ്യക്ഷന്മാര്‍ രാജിവയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. സംഘടനാ തെര!ഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.
 ജി23 നേതാക്കളുടെ വിശാല യോഗം ഇന്ന് നടക്കും. നെഹ്‌റു കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മാറണം എന്ന കപില്‍ സിബലിന്റെ ആവശ്യത്തിന് പിന്നാലെയാണ് ഇന്നത്തെ യോഗം. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കപില്‍ സിബലിന്റെ വീട്ടിലാണ് യോഗം.

Latest News