റിയാദില്‍ തിരുവനന്തപുരം സ്വദേശി നിര്‍മാണ ജോലിക്കിടെ വീണ് മരിച്ചു

റിയാദ്- കെട്ടിട നിര്‍മാണ ജോലിക്കിടെ തിരുവനന്തപുരം സ്വദേശി സ്‌കഫോള്‍ഡില്‍ നിന്ന് വീണ് മരിച്ചു. തിരുവനന്തപുരം മാടന്‍വിള പെരുമാതുറ സ്വദേശി ദാനിയില്‍ അര്‍ഷദ് (54) ആണ് റിയാദില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ വീണ് മരിച്ചത്.
ഭാര്യ ലിജ്‌ന. മക്കള്‍: അസ്‌ന, അഫ്‌ന, അല്‍അഹദ് എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുക്കളെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍, മുനീര്‍ മക്കനി എന്നിവര്‍ രംഗത്തുണ്ട്.

Latest News