ഉഡുപ്പിയില്‍ സ്‌കൂളുകളും കോളേജുകളും നാളെ തുറക്കും, നിരോധനാജ്ഞ തുടരും

ഉഡുപ്പി- കര്‍ണാടകയിലെ ഉഡുപ്പിയില്‍ സ്‌കൂളുകളും കോളേജുകളും നാളെ തുറന്നു പ്രവര്‍ത്തിക്കും. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കുന്നത് കണക്കിലെടുത്ത് ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.

വിദ്യാലയങ്ങള്‍ തുറക്കുമെങ്കിലും നിരോധനാജ്ഞ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 21 വരെ നിരോധനാജ്ഞ തുടരുന്നതിനാല്‍ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് തുടരാമന്നാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വ്യക്തമാക്കിയത്. ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Latest News