ഹിന്ദുക്കള്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ബജ്‌റംഗ് ദള്‍

അഹമദാബാദ്- തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സംഘടനയുടെ അംഗത്വപ്രചാരണാര്‍ത്ഥമാണിത്. വടക്കന്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബജ്‌റംഗ്ദള്‍ പ്രഖ്യാപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. 

പ്രാദേശിക ക്രിക്കറ്റ് ടീമുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഹിന്ദു കളിക്കാര്‍ മാത്രമുള്ള ടീമുകളെ മാത്രമെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കൂവെന്നും നോര്‍ത്ത് ഗുജറാത്ത് ബജ്‌റംഗ്ദള്‍ പ്രസിഡന്റ് ജ്വാലിത് മേത്ത പറഞ്ഞു. രണ്ടു ദിവസം മുമ്പ് സബര്‍കണ്ഡിലെ ഹിമ്മത്‌നഗറില്‍ ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ച് അംഗത്വ പ്രചരണ പരിപാടിയില്‍ 2600 ഹിന്ദു യുവാക്കളാണ് ത്രിശൂല്‍ ദീക്ഷ സ്വീകരിച്ച് അംഗത്വമെടുത്തത്.
 

Latest News