സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവുകള്‍ ഇനി സര്‍ക്കാര്‍ വഹിക്കില്ല

റിയാദ്- സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവുകള്‍ ഇനി സര്‍ക്കാര്‍ വഹിക്കില്ലെന്നും ഇത് വരെയുണ്ടായിരുന്ന സൗജന്യ ചികിത്സ നിര്‍ത്തിവെച്ചതായും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആതുരാലയങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സിസിഎച്ച്‌ഐ) അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് 13 ന് മുമ്പ് കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സ തുടരും.
കോവിഡ് കാരണം ന്യൂമോണിയ ബാധിച്ച് എത്തുന്നവര്‍ക്ക് ചികിത്സ തുടരും. മറ്റ് രോഗ ബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. എല്ലാവരും ബൂസ്റ്റര്‍ ഡോസ് അടക്കം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും സിസിഎച്ച്‌ഐ ആവശ്യപ്പെട്ടു.

Latest News