തമിഴ്‌നാട്ടില്‍ മകനെ കുത്തിക്കൊന്ന പിതാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍- തമിഴ്‌നാട്ടില്‍  മകനെ കുത്തിക്കൊന്ന കേസില്‍ 50കാരന്‍ അറസ്റ്റില്‍ കോയമ്പത്തൂരിനടുത്ത് തോപ്പംപട്ടിയിലെ പൂങ്ക നഗറിലാണ് സംഭവം.  
ആഞ്ജനേയര്‍ ടെമ്പിള്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് (50) ആണ് അറസ്റ്റിലായത്. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് മാതാവിനെ  ഉപദ്രവിച്ചപ്പൊഴാണ് മകന്‍
ഷാജാഖാനെ (22) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഷാജാഖാന്‍ മാതാവിനെ കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
മദ്യലഹരിയിലായിരുന്ന പിതാവ് റഫീഖ് ഷാജാഖാനെ തള്ളിയിട്ട് കത്തിയെടുത്ത് പലതവണ കുത്തുകയായിരുന്നു. മകന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പുലര്‍ച്ചെ രണ്ടരയോടെ പ്രതിയും ഭാര്യയും തുടിയലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി റഫീഖ് കുറ്റം സമ്മതിക്കുകയായിരുന്നു.

 

Latest News