Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാഹസത്തിന്റെ ടോപ് ഗിയറില്‍ രണ്ട് മലയാളി ലോക യാത്രികര്‍; ജിദ്ദയില്‍ സ്വീകരണം നല്‍കി

ജെ. എന്‍. എച്ച് ചെയര്‍മാന്‍ വി. പി മുഹമ്മദലി, മുഷ്ത്താഖ് മുഹമ്മദലി എന്നിവര്‍ രാജ്യാന്തര സഞ്ചാരികളെ സ്വീകരിക്കുന്നു. ഡോ. ഇന്ദു ചന്ദ്ര, റാഫി ബീമാപ്പള്ളി സമീപം.

ജിദ്ദ- മൂവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവരുടെ രാജ്യാന്തര റൈഡിന് ജിദ്ദയില്‍ സ്വീകരണം നല്‍കി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലും അല്‍ അബീര്‍ ഗ്രൂപ്പ് ഹോസ്പിറ്റലിലും ഒരുക്കിയ സ്വീകരണത്തില്‍ ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇരുവരും യാത്രാനുഭവങ്ങള്‍ പങ്ക് വെച്ചു.

നവംബര്‍ 25 ന് മുവാറ്റുപുഴയില്‍ ഡീന്‍ കുര്യക്കോസ് എം പി യും നടന്‍ സിയാസ് കരീമും ചേര്‍ന്നാണ് ഫ് ളാഗ് ഓഫ് നിര്‍വ്വഹിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഇവര്‍ക്ക് നേരിട്ട് നാട്ടില്‍നിന്ന് യാത്ര തുടരാന്‍ സാധിച്ചില്ല. പകരം റൈഡിന് ഉപയോഗിക്കുന്ന വാഹനം കപ്പല്‍ മാര്‍ഗം ദുബായില്‍ എത്തിച്ച് യാത്ര ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ ഏഴ് മുതല്‍ യു എ ഇ എമിറേറ്റുകളില്‍ പര്യടനം തുടങ്ങി കഴിഞ്ഞ മാസം ആദ്യത്തിലാണ് ബത്ത ബോര്‍ഡര്‍ ചെക്ക് പോസ്റ്റ് വഴി സൗദിയില്‍ പ്രവേശിച്ചത്. ശേഷം റിയാദിലും ദമാമിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അയല്‍ രാജ്യമായ ബഹ്‌റൈനില്‍ പ്രവേശിച്ച് വീണ്ടും മക്കയിലെത്തി ഉംറ  നിര്‍വ്വഹിച്ചു. മക്കയില്‍ അബീര്‍ ഗ്രൂപ്പിന്റെ സ്വീകരണത്തിന് ശേഷമാണ് ജിദ്ദയില്‍ എത്തിയത്.

VIDEO വ്‌ളോഗര്‍മാര്‍ മലയാളികളെ നാണം കെടുത്തരുത്

ജിദ്ദയില്‍ എത്തിയ റൈഡേഴ്‌സ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തെ  സന്ദര്‍ശിച്ചു. റമദാനിന് മുമ്പായി  ഖത്തറും ഒമാനും സന്ദര്‍ശിക്കാന്‍ നിയമപരമായ സഹായം നല്‍കുമെന്ന് അദ്ദേഹം സഞ്ചാരികളെ അറിയിച്ചു.

ഖത്തര്‍, ഒമാന്‍ സന്ദര്‍ശന ശേഷം റമദാനില്‍ മക്കയില്‍ തിരിച്ചെത്തി ചെറിയ പെരുന്നാളിന് ശേഷം ആഫ്രിക്കയിലേക്ക് തിരിക്കും.

അണ്‍ നോണ്‍ ഡെസ്റ്റിനേഷന്‍സ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ഹാഫിസും , ഹിജാസ് ഇഖ്ബാലും 'മേഡ് ഇന്‍ ഇന്ത്യ വിത്ത് പ്രൈഡ് എന്ന ക്യാപ്ഷനുമായാണ് മഹീന്ദ്ര താര്‍ ജീപ്പില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്.
സൗദിയിലും യു.എ.ഇ ലുമുള്ള സ്ഥാപനങ്ങളും പ്രവാസി സുഹൃത്തുക്കളും സംഘടനകളും നല്‍കിയ സ്വീകരണത്തിലും സഹായത്തിലും ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ജിദ്ദയിലെ ഓണ്‍ലൈന്‍ ചാനലുകളായ ഹെല്‍ത്ത് ആന്റ് എന്റര്‍ടൈമെന്റും ലാലു മീഡിയയും റൈഡേഴ്‌സ്മായുള്ള അഭിമുഖം സംഘടിപ്പിച്ചു. ജെ. എന്‍. എച്ച് ചെയര്‍മാന്‍ വി. പി മുഹമ്മദലിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മുഷ്ത്താഖ് മുഹമ്മദലി, ഡോ. ഇന്ദു ചന്ദ്ര, അഷ്‌റഫ് പാട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. റാഫി ബീമാപ്പള്ളി നന്ദി പറഞ്ഞു.

 

Latest News