വിശുദ്ധ ഹറമില്‍ തിരക്ക് വര്‍ധിച്ചു, പ്രവേശന കവാടങ്ങളില്‍ പുതിയ തെര്‍മല്‍ സെന്‍സറുകള്‍

വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ പുതുതായി സ്ഥാപിച്ച തെര്‍മല്‍ സെന്‍സറുകള്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്യുന്നു.

മക്ക - വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ പുതിയ തെര്‍മല്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പുതിയ ഉപകരണങ്ങള്‍ ഉദ്ഘാടനം ചെയ്തു. സേവന കാര്യങ്ങള്‍ക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി, ഹറംകാര്യ വകുപ്പ് മേധാവിയുടെ ഓഫീസ് സൂപ്പര്‍വൈസര്‍ ജനറല്‍ ബദ്ര്‍ ആലുശൈഖ്, ഹറംകാര്യ വകുപ്പ് മേധാവിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ യസീദ് അല്‍വാബില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തീര്‍ഥാടകരുടെ സേവനത്തിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തേണ്ടത് ഹറംകാര്യ വകുപ്പിന്റെ കടമയാണെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.


 

 

Latest News