സൗദിയില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ബാധകം

റിയാദ് - കൊറോണ മഹാമാരി വ്യാപനം തടയുന്നതിന് ബാധകമാക്കിയ പല നിയന്ത്രണങ്ങളും എടുത്തുകളഞ്ഞെങ്കിലും സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ഐസൊലേഷനും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനും റദ്ദാക്കിയിട്ടുണ്ടെങ്കിലും പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനാനുമതി ലഭിക്കാന്‍ പ്രവേശന വിലക്ക് ബാധകമാക്കാത്ത മറ്റൊരു രാജ്യത്ത് പതിനാലു ദിവസം കഴിയണം.

വിസിറ്റ് വിസക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതിന്, സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള പതിനാലു ദിവസത്തിനിടെ ഇവര്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലൂടെ കടന്നുപോകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

Latest News