Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധം അംഗീകരിക്കാനാവില്ല-കെ.പി.എ. മജീദ്

മലപ്പുറം- ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും ഹിജാബ് മുസ്‌ലിം പെണ്‍കുട്ടിയുടെ അവകാശമാണെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.പി,എ മജീദ് പ്രതികരിച്ചു. കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കേണ്ടത് അതാത് മതാചാര്യന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണ്. അതേ അവകാശം ഹിജാബിനുമുണ്ട്. ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയില്‍നിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങളെന്നും രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്നും കെപിഎ മജീദ് പറഞ്ഞു.
ഹിജാബ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയത്.  ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷി എന്നിവരടങ്ങിയ വിശാല ബെഞ്ചാണ് ഹരജി തള്ളിയത്.

 

Latest News