കുടുംബാധിപത്യം പാടില്ല, എം.പിമാരുടെ മക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനെ ന്യായീകരിച്ച് മോഡി

ന്യൂദല്‍ഹി- അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി എം.പിമാരുടേയും നേതാക്കളുടേയും മക്കള്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്ന തീരുമാനം തന്റേതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിരവധി എം.പിമാരും പാര്‍ട്ടി നേതാക്കളും മക്കള്‍ക്കുവേണ്ടി സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും പലരുടെയും ആവശ്യം നിരാകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാധിപത്യ രാഷ്ട്രീയത്തിനു കീഴില്‍ വരുമെന്നതിനാലാണ് ബി.ജെ.പി. എം.പിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് നല്‍കാത്തതെന്നും അത് താന്‍ കാരണമാണെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.  
ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്ന മോഡി.
കുടുംബങ്ങള്‍ നയിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഉള്ളുപൊള്ളയാക്കിയെന്ന് കോണ്‍ഗ്രസിനേയും സമാജ് വാദി പാര്‍ട്ടിയേയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കുടുംബാധിപത്യ പാര്‍ട്ടികളുടെ മോശംവശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി പാര്‍ട്ടി എം.പിമാരോട് ആവശ്യപ്പെട്ടു.
കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും അത് ജാതീയതയെ പ്രേത്സാഹിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Latest News