സകാക്ക - നഗരത്തിൽ സൗദി പൗരന്റെ വീടിനു നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട കേസിലെ പ്രതികളായ മൂന്നു പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ടു സൗദി യുവാക്കളും ഇവരെ ഒളിച്ചുകഴിയാൻ സഹായിച്ച പിതാവുമാണ് അറസ്റ്റിലായത്.
മുൻവൈരാഗ്യത്തെ തുടർന്നാണ് യുവാക്കൾ സൗദി പൗരന്റെ വീടിനു നേരെ നിറയൊഴിച്ചത്. കൃത്യത്തിന് ഉപയോഗിച്ച തോക്കും 26 വെടിയുണ്ടകളും പ്രതികളുടെ പക്കൽ നിന്ന് പിടികൂടി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അൽജൗഫ് പോലീസ് അറിയിച്ചു.