Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റമദാനില്‍ ജ്യൂസ് വില്‍പന പ്ലാസ്റ്റിക് കവറില്‍ പാടില്ല, കച്ചവടക്കാര്‍ക്ക് വേറെയും നിബന്ധനകള്‍

മക്ക - ജ്യൂസുകളും റമദാനിലെ പരമ്പരാഗത പാനീയമായ സൂബിയയും നിറക്കാൻ പ്ലാസ്റ്റിക് കീസുകൾ ഉപയോഗിക്കരുതെന്ന് വിശുദ്ധ റമദാനിൽ സീസൺ സ്റ്റാളുകൾക്കുള്ള ലൈസൻസുകൾക്ക് അപേക്ഷകൾ നൽകിയവരെ മക്ക നഗരസഭ അറിയിച്ചു. ജ്യൂസുകളും സൂബിയയും വിൽക്കാൻ നന്നായി അടക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. സ്റ്റാളുകൾക്ക് ലൈസൻസ് അപേക്ഷ സമർപ്പിക്കുന്നവർ സൗദി പൗരന്മാരായിരിക്കണമെന്നും പ്രായം പതിനെട്ടിൽ കുറവാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കാത്ത നിലക്ക് സ്ഥിരമായ സ്ഥലത്താണ് സ്റ്റാളുകൾ സ്ഥാപിക്കേണ്ടത്. മൊബൈൽ സ്റ്റാളുകൾക്ക് വിലക്കുണ്ട്. 


ഓരോ സ്റ്റാളുകളിലും വിൽക്കുന്ന ഉൽപന്നങ്ങൾ പ്രത്യേകം നിർണയിക്കണം. ആരോഗ്യ വ്യവസ്ഥകൾ പൂർണമല്ലാത്തവർ വിൽപന നടത്തുന്നതിന് വിലക്കുണ്ട്. ഇത് ലംഘിക്കുന്നവർക്ക് പിഴകൾ ചുമത്തുകയും മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. സീസൺ അവസാനിച്ചാലുടൻ സ്റ്റാൾ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കൽ ഉടമയുടെ കടമയാണ്. ലൈസൻസ് ലഭിക്കുന്ന ആൾ തന്നെയാണ് സ്റ്റാളിൽ ജോലി ചെയ്യേണ്ടത്. സ്റ്റാൾ വിപുലീകരിക്കാനോ സമീപ പ്രദേശങ്ങൾ സ്റ്റാളിന്റെ പ്രവർത്തനത്തിന് ദുരുപയോഗിക്കാനോ പുറത്തുള്ള മറ്റു ഭാഗങ്ങൾ സ്റ്റാളിൽ കൂട്ടിച്ചേർക്കാനോ പാടില്ല. 


കച്ചവടക്കാരന്റെയോ ഉപയോക്താക്കളുടെയോ ഉപയോഗം കാരണം മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ ഇടയാക്കാൻ പാടില്ല. ഒറിജിനൽ ലൈസൻസ് സ്റ്റാളിൽ സൂക്ഷിക്കണമെന്നും പരിശോധനക്ക് എത്തുന്ന ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കണമെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വ്യവസ്ഥകളുണ്ട്. 


 

Latest News