Sorry, you need to enable JavaScript to visit this website.

മക്കയിൽ മൊബൈൽ ക്ലിനിക് പ്രവർത്തനം തുടങ്ങി; 12 ഗ്രാമങ്ങളിലെ 30,000 പേര്‍ക്ക് സേവനം

മക്ക ഹെൽത്ത് ക്ലസ്റ്ററിനു കീഴിലെ മൊബൈൽ ക്ലിനിക് ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. 

മക്ക - മക്ക ഹെൽത്ത് ക്ലസ്റ്ററിനു കീഴിലെ മൊബൈൽ ക്ലിനിക് പ്രവർത്തനം തുടങ്ങി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ക്ലിനിക് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മക്ക ഹെൽത്ത് ക്ലസ്റ്റർ അഡൈ്വസറി ബോർഡ് പ്രസിഡന്റ് ഡോ. അദ്‌നാൻ അൽമസ്‌റൂഇ, സി.ഇ.ഒ ഡോ. ദിൽശാദ് അബ്ബാസ് എന്നിവർ അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മക്ക പ്രവിശ്യയിലെ 12 ലേറെ ഗ്രാമങ്ങളിലെ 30,000 ത്തിലേറെ പേർക്ക് മൊബൈൽ ക്ലിനിക്കിന്റെ സേവനം ലഭിക്കും. 


മൊബൈൽ ക്ലിനിക് സേവനത്തിലൂടെ ഏതെല്ലാം പ്രദേശങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ക്ലിനിക്കിലെ സജ്ജീകരണങ്ങളെ കുറിച്ചും ക്ലിനിക് നൽകുന്ന സേവനങ്ങളെ കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മക്ക ഗവർണർക്കു മുന്നിൽ വിശദീകരിച്ചു. ദിവസേന 24 സന്ദർശനങ്ങളാണ് മൊബൈൽ ക്ലിനിക് നടത്തുക. 
തടവുകാരുടെയും ജയിൽ മോചിതരുടെയും ഇവരുടെ കുടുംബങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദേശീയ കമ്മിറ്റിയായ തറാഹുമിന്റെ വാർഷിക റിപ്പോർട്ടും ചടങ്ങിൽ വെച്ച് മക്ക ഗവർണർ സ്വീകരിച്ചു. കമ്മിറ്റി സെക്രട്ടറി ജനറൽ സ്വഖർ അൽഖർനിയാണ് റിപ്പോർട്ട് ഖാലിദ് അൽഫൈസൽ രാജകുമാരന് സമർപ്പിച്ചത്. തടവുകാർക്കും ജയിൽ മോചിതർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സേവനങ്ങളും പരിചരണങ്ങളും തറാഹും കമ്മിറ്റി നൽകുന്നു. 

 


 

Latest News