Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ നിയമലംഘനങ്ങളും വീഴ്ചകളും അറിയിച്ചവര്‍ക്ക് നഗരസഭയുടെ ആദരം

റിയാദിൽ നിയമ ലംഘനങ്ങളെയും വീഴ്ചകളെയും കുറിച്ച് പരാതികൾ നൽകിയ സ്വദേശികൾക്ക് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പ്രശംസാപത്രങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്യുന്നു.

റിയാദ് - റിയാദ് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളിലും നഗരസഭയുടെ മേൽനോട്ട പരിധിയിൽ വരുന്ന സേവനങ്ങളിലും മറ്റുമുള്ള വീഴ്ചകളെയും കുറിച്ച് നഗരസഭക്ക് പരാതികൾ നൽകിയ സ്വദേശികൾക്ക് ആദരം. നഗരസഭയുടെ ഏകീകൃത സെന്ററായ 940 ൽ നിരന്തരം ബന്ധപ്പെട്ട് നിയമ ലംഘനങ്ങളും വീഴ്ചകളും ശ്രദ്ധയിൽ പെടുത്തിയവരെയാണ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് നഗരസഭ ആദരിച്ചത്. ഇവർക്ക് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പ്രശംസാപത്രങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു.


നിയമ ലംഘനങ്ങളെയും സേവനങ്ങളിലെ വീഴ്ചകളെയും മറ്റും കുറിച്ച് കഴിഞ്ഞ വർഷം പൊതുജനങ്ങളിൽ നിന്ന് റിയാദ് നഗരസഭക്ക് 8,29,499 പരാതികളാണ് ലഭിച്ചത്. ഇതിൽ 7,83,259 പരാതികളിലും നടപടികൾ സ്വീകരിച്ചു. ആകെ ലഭിച്ച പരാതികളിൽ 95 ശതമാനത്തിലും തുടർ നടപടികൾ സ്വീകരിച്ചു. 


നഗരസഭയുടെ ഏകീകൃത സെന്ററായ 940 ൽ ബന്ധപ്പെട്ടും മൊബൈൽ ഫോൺ ആപ് വഴിയും വാട്‌സ് ആപ്പും ട്വിറ്ററും വഴിയുമാണ് ഇത്രയും പരാതികൾ പൊതുസമൂഹത്തിൽ നിന്ന് നഗരസഭക്ക് കഴിഞ്ഞ വർഷം ലഭിച്ചത്. നിരവധി നിയമ ലംഘനങ്ങളും വീഴ്ചകളും പരിഹരിക്കാൻ പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച പരാതികൾ സഹായിച്ചു. 940 ൽ ലഭിക്കുന്ന പരാതികൾ നഗരസഭാ സെന്റർ രജിസ്റ്റർ ചെയ്യുകയും വിവിധ ഡിപ്പാർട്ട്‌മെന്റുകൾക്കും ശാഖാ ബലദിയകൾക്കും കീഴിലെ ഫീൽഡ് സംഘങ്ങൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ഫീൽഡ് സംഘങ്ങൾ പരാതികളിൽ അന്വേഷണങ്ങൾ നടത്തി തുടർനടപടികൾ സ്വീകരിക്കും. നഗരവാസികളുടെ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാനും റിയാദിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയർത്താനുമാണ് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ സത്വര നടപടികൾ നഗരസഭ സ്വീകരിക്കുന്നത്. 


 

Latest News