തൃശൂർ - ഒല്ലൂർ മാന്ദാമംഗലത്ത് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. കൊഴുക്കുള്ളി സ്വദേശിനി രമണി(60)യാണ് മരിച്ചത്. മാന്ദാമംഗലത്ത് നിന്നും ഏഴ് കിലോമീറ്റർ മാറി ചക്കപ്പാറ ഉൾക്കാട്ടിലാണ് സംഭവം. ആയുർവേദ മരുന്ന് വിഭവങ്ങൾ ശേഖരിക്കാനായി എത്തിയതായിരുന്നു രമണി അടക്കമുള്ള സ്ത്രീകൾ.






