എണ്ണവില പിടിച്ചുനിര്‍ത്താന്‍ ദേശീയ ശേഖരത്തില്‍നിന്ന് ക്രൂഡ് പുറത്തിറക്കും- കേന്ദ്രം

ന്യൂദല്‍ഹി- ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ എണ്ണ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര ഊര്‍ജ സഹ മന്ത്രി രാമേശ്വര്‍ തേലി  പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരുമായ ഇന്ത്യ, അതിന്റെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.
'വിപണിയിലെ ചാഞ്ചാട്ടം ലഘൂകരിക്കുന്നതിനും ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് ശമിപ്പിക്കുന്നതിനും ഉചിതമെന്ന് തോന്നുന്ന എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അദ്ദേഹം ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.
കുതിച്ചുയരുന്ന ആഗോളവില ലഘൂകരിക്കാനുള്ള മറ്റ് പ്രധാന എണ്ണ ഇറക്കുമതിക്കാരുടെ ശ്രമങ്ങളെ പിന്തുണച്ച് ദേശീയശേഖരത്തില്‍നിന്ന് അധിക ക്രൂഡ് പുറത്തിറക്കാന്‍ തയാറാണെന്ന് കഴിഞ്ഞ മാസം ഇന്ത്യ അറിയിച്ചിരുന്നു.

 

Latest News