ഹരിദാസിനെ കൊല്ലാൻ അക്രമി സംഘം ഏഴ് വാളുകൾ ഒരുക്കി

തലശ്ശേരി- സി.പി.എം പ്രവർത്തകൻ പുന്നോലിലെ ഹരിദാസിനെ കൊലപ്പെടുത്താൻ പ്രതികൾ ഏഴു വാളുകൾ തയ്യാറാക്കി വെച്ചിരുന്നതായി അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഏഴു വാളുകളും ചെള്ളത്ത് മടപ്പുരയിൽ എത്തിക്കുകയും ഹരിദാസിനെ തിരഞ്ഞ് പോകുകയും ചെയ്തു. എന്നാൽ അന്ന് പ്രതികളുടെ ഉദ്യമം നടന്നില്ല. കേസിലെ രണ്ടാം പ്രതി ആത്മജനെയും നിജിൽദാസിനെയും സമീപിക്കുകയും ഇത് സംബന്ധിച്ച വാട്ടസ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം പറഞ്ഞു. ഫിബ്രവരി 14ന് രാത്രി 9.56 മുതൽ 10.6 വരെ രണ്ടാം പ്രതി നടത്തിയ ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഫയലുകൾ കണ്ടെടുത്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 
കേസിലെ നാലാം പ്രതിയായ അമലിനെ ചോദ്യം ചെയ്തപ്പോൾ ഹരിദാസിനെ കൊലപ്പെടുത്താനായി നിജിൽദാസ് പന്തക്കൽ വയൽപീടികയിലെ ശരത്ത് എന്നയാളെ ഫോണിലും നേരിട്ടും  ബന്ധപ്പെട്ടു. ആളെ ഏർപ്പാടാക്കാമെന്ന് ശരത് വാക്ക് നൽകി. ഇത് പ്രകാരം കേസിലെ 11-ാം പ്രതി പ്രതീഷ് എന്ന മൾട്ടി പ്രജിയെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തതായും ശരത് എന്നയാൾ ഈ കേസിലെ ഗുഢാലോചനയിൽ പങ്കെടുത്തതായും അന്വേഷണ സംഘം കണ്ടെത്തി.
കേസിലെ 5 മുതൽ 13 വരെ പ്രതികളെ ഈ മാസം 11 മുതൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ 9ാം പ്രതി പ്രജൂട്ടിയുടെ കുറ്റ സമ്മത മൊഴി പ്രകാരം ഇയാളുടെ വീട്ടിൽ വെച്ച് കൃത്യം നിർവ്വഹിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുക്കാനായി. കേസിലെ 10-ാം പ്രതി ദിനേശിനെ ചോദ്യം ചെയ്തപ്പോൾ കാരോത്ത് എന്ന വീട്ടിന്റെ തെക്കു ഭാഗത്തെ പറമ്പിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച സ്റ്റീൽ പൈപ്പും വീട്ടിൽ വെച്ച് കൃത്യം ചെയ്യുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു.
11 -ാം പ്രതി മൾട്ടി പ്രജിയുെട കുറ്റ സമ്മത മൊഴി പ്രകാരം കരുണാ ന ിലയം എന്ന വീടിന് സമീപത്തെ റെയിൽവെ ട്രാക്കിൽ പേപ്പറിൽ പൊതിഞ്ഞ കൊടുവാളും കണ്ടെടുത്തു.കേസിലെ 13-ാം പ്രതിയെ ചോദ്യം ചെയ്തപ്പോൾ കേസിലെ ഒന്നു മുതൽ എട്ട് വരെ പ്രതികളും ഒളിവിൽ കഴിഞ്ഞ് വരുന്ന നിജിൽദാസ് എന്നയാളും ഫിബ്രവരി എട്ടിന് ചെള്ളത്ത് മടപ്പുരയിൽ വെച്ച് ഹരിദാസനെ കാല് വെട്ടിക്കൊലപ്പെടുത്താൻ ഗുഢാലോചന നടത്തുകയും ആയതിനുള്ള ആയുധം ഒന്നാം പ്രതി ലിജേഷ് എത്തിച്ച് നൽകിയതായും മൊഴി നൽകി.  പ്രതികളായ വിമിൻ, അമൽ, അർജുൻ എന്നീ പ്രതികൾ മൂന്ന് വാളുകൾ ആത്മജനെ ഏൽപ്പിച്ചതായും ഇവ കോടിയേരി കുറ്റിവയലിൽ വെളുത്ത ചാക്കിൽ കെട്ടി വെച്ച നിലയിൽ കണ്ടെത്തിയതായും അന്വേഷണ സംഘം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇനി ഈ കേസിൽ ഗുഢാലോചനയിൽ ഉൾപ്പെട്ട നിജിൽദാസിനെയും മറ്റു പ്രതികളെയും കൃത്യത്തിൽ ഉൾപ്പെട്ട ദീപു, നിഖിൽ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനും കൃത്യത്തിന് ഉപയോഗിച്ച ബാക്കി വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും തിങ്കളാഴ്ച കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിലെ അഞ്ച് മുതൽ 13 വരെ പ്രതികളെ കോടതി തിങ്കളാഴ്ച ഉച്ച 12.30 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയിരുന്നു. തുടർന്ന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ഫിബ്രവരി 21ന് പുലർച്ചെ 1.30 മണിക്കാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ വീട്ട് മുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇതു വരെ 13 ബി.ജ.പെി-ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി.
 

Latest News