കോഴിക്കോട് - കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറും,യൂറോളജി വിഭാഗം മുൻ മേധാവിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85 ) അന്തരിച്ചു. പുലര്‍ച്ചെ സ്വവസതിയിലായിരുന്നു അന്ത്യം.
മൃതദേഹം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ രാവിലെ 10:00 മണിക്ക് മുളന്തുരുത്തി ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ ആനി ചാലി .മക്കള്‍: ഡോ പൗലോസ് ചാലി, മാമ്മൻ ചാലി മരുമകൾ അന്ന ചാലി, പ്രീത ചാലി.






