ബിജെപി വിരുദ്ധ തരംഗത്തില്‍  യുപിയില്‍ കോണ്‍ഗ്രസും വിസ്മൃതിയിലേക്കോ?

ലഖ്നൗ- ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപിയുടെ കനത്ത പരാജയത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും കോണ്‍ഗ്രസിന് വലിയ നഷ്ടം. ഈ രണ്ടു മണ്ഡലങ്ങളിലുമായി കോണ്‍ഗ്രസിന്റെ വോട്ട് ഓഹരിയില്‍ 60 ശതമാനത്തോളും ഇടിഞ്ഞു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ 45,719-ഉം ഫുല്‍പൂരില്‍ 56,127 -ഉം വോട്ടുണ്ടായിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പല്‍ രണ്ടിടത്തും 20,000 പോലും കടന്നില്ല. രണ്ടിടത്തും കെട്ടിവച്ച കാശ് പോയി. 

തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണത്തിലും പാര്‍ട്ടി നേരിട്ട ഈ തിരിച്ചടി വ്യക്തമായിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ ഖേദമുണ്ട്. ബിജെപി വിരുദ്ധ വികാരം ജയസാധ്യതകൂടുതലുള്ള സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായെന്നാണ് ഫലം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുപിയില്‍ പാര്‍ട്ടിയെ വീണ്ടും കെട്ടിപ്പടുക്കുന്നതിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും ഇത് ഒറ്റ രാത്രി കൊണ്ട് സംഭവിക്കില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിഎസ്പി പ്രചാരണം ചൂടുപിടിച്ചതോടെ എസ്പിക്ക് പിന്തുണ നല്‍കിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറയുന്നു.


 

Latest News