കീവ്- ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഒരു ആശ്വാസ വാര്‍ത്ത. മധ്യ ഉക്രൈനിലെ പോള്‍ട്ടാവയില്‍നിന്ന് പലായനം ചെയ്ത ഒരുകൂട്ടം കുട്ടികള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സുരക്ഷിതമായി എത്തി.
വളരെ ദുഷ്‌കരമായ 48 മണിക്കൂര്‍ യാത്ര നടത്താന്‍ 100 ഓളം കുട്ടികളെയും അവരുടെ പരിചരണ തൊഴിലാളികളെയും ബ്രിട്ടീഷ് ചാരിറ്റിയാണ് സഹായിച്ചത്.
'വഴിയില്‍ സ്ത്രീകളും ചെറിയ കുട്ടികളുമായി തകര്‍ന്ന ഒരു ബസ് ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ അവരെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു, ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. പിഞ്ചു കുഞ്ഞുങ്ങള്‍പോലും ഉണ്ടായിരുന്നു.'
ചാരിറ്റി ദി എപ്പഫ്രാസ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ കെന്‍ ഹാര്‍ട്ട്, ബ്രിട്ടീഷ് നഗരമായ ബ്രിസ്റ്റോളിലെ ഫണ്ട് ശേഖരണ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു.
'അവര്‍ പണം ശേഖരിക്കുകയും ബസുകളില്‍ ഇന്ധനം നിറക്കാന്‍ സഹായിക്കുകയും ചെയ്തു - ബസുകള്‍ ഈ കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.






