ഹൈദരാബാദ്-ചിശ്തി ഖാദിരി സൂഫി ശൈഖും (സില്‍സിലാ നൂരിയ്യ) ആള്‍ ഇന്ത്യ മജ്‌ലിസുല്‍ ഉലമ അഹ്്‌ലു സുന്നത്തി വല്‍ ജമാഅ അഖിലേന്ത്യ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ആരിഫുദ്ധീന്‍ ജീലാനി(86) നിര്യാതനായി. ഹൈദരാബാദ് അല്‍ ആരിഫ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅഃ നൂരിയ്യ സ്ഥാപകനായ ഹൈദരാബാദി ലെ പരേതനായ സയ്യിദ് അഹ്മദ് മൂഹിയിദ്ധീന്‍ നൂരിശാ തങ്ങളുടെ മൂത്ത പുത്രനാണ്.
വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ പള്ളികള്‍, അറബി കോളേജുകള്‍, ഖാന്‍ഖാഹുകള്‍, ഹൈദരാബാദ് ജാമിഅഃആരിഫിയ്യ, അല്‍ ആരിഫ് യൂനാനി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലും ധാരാളം ശിഷ്യഗണങ്ങളുണ്ട് .
1953മുതല്‍ പിതാവിനൊപ്പം കേരളത്തില്‍ എത്തിയിരുന്ന ജീലാനി, പിന്നീട് പല തവണ കേരളത്തില്‍ എത്തി പൊതു പരിപാടികളില്‍ സംബന്ധിച്ചിരുന്നു.
സില്‍സില ആരിഫിയ്യ നൂരിയ്യ ജാനശീന്‍ സയ്യിദ് അഹ്മദ് മുഹുയിദ്ധീന്‍ നൂരിശാ സാനി ജിലാനി, സയ്യിദ് മള്ഹറുദ്ധീന്‍ ജീലാനി,സയ്യിദ് ശംസുദ്ദീന്‍ ജീലാനി, സയ്യിദ് ഗൗസുദ്ധീന്‍ ജീലാനി എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്ന് മക്കളുണ്ട്






