ലഖ്‌നൗ-മുസ്ലിംകള്‍ വോട്ട് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഇത്തവണ ബുള്‍ഡോസറുകള്‍ക്ക് വേഗം കൂട്ടുമെന്നും വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി. സ്ഥാനമൊഴിയുന്ന മന്ത്രി ബല്‍ദേവ് സിംഗ് ഔലാഖാണ് വിജയാഹ്ലാദ പ്രകടത്തിനിടെ വിവാദ പരാമര്‍ശം നടത്തിയത്. സമാജ് വാദി പാര്‍ട്ടിയുടെ അമര്‍ജിത് സിംഗിനോട് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച ഔലാഖ് മുസ്്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും അവര്‍ പിന്തുണച്ചില്ലെന്നാണ് പരാതിപ്പെട്ടത്.
മുസ്ലിം സമുദായത്തിന്റെ പിന്തുണ ലഭിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിച്ചത്. എന്നാല്‍ അതു ലഭിച്ചില്ല. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും മുസ്്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തിനു ലഭിച്ചിരുന്നു. റേഷനും ചികിത്സയും വീടും മുസ്്‌ലിംകളടക്കമുള്ളവര്‍ക്കാണ് ല്‍കിയത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥികള പരാജയപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. അവരെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണ് വന്നിരിക്കുന്നത്. ബുള്‍ഡോസറുകള്‍ക്ക് വേഗം കൂട്ടണം- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രിമിനലുകളുടേയും മാഫിയകളുടേയും അനധികൃത സ്വത്തുക്കള്‍ തകര്‍ക്കാനാണ് യോഗി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചത്.
ബദാവുന്‍ ജല്ലയില്‍ ആഹ്ലാദ പ്രകടനത്തിനിടെ ബുള്‍ഡോസര്‍ കൊണ്ട് ഒരു നിര സൈക്കിളുകള്‍ തകര്‍ത്തിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായിരുന്നു സൈക്കിള്‍ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.






