ഭര്‍ത്താവിന്റെ അമിത മദ്യപാനം: ഗര്‍ഭിണി ജീവനൊടുക്കി

തിരുവനന്തപുരം- കല്ലറയില്‍ ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുകളുമെത്ത് ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കാളാഴ്ച ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.

 

Latest News